الصفحة الرئيسيةTop Stories കൈഞരമ്പ് മുറിച്ച് ദൃശ്യം വാട്സാപ്പിൽ അയച്ച് പെൺസുഹൃത്ത്..ആശുപത്രിയിലെത്തിച്ച് യുവാവ്..പിന്നാലെ കുഴഞ്ഞുവീണ് Kesia Mariam أكتوبر 21, 2024 0 കൈത്തണ്ടയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍സുഹൃത്തിനെ ആശുപത്രിയിലെത്തിച്ചതിന് പിന്നാലെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. അരുണ്‍ നന്ദ (30) എന്നയാളാണു മരിച്ചത്.ഡൽഹിയിലാണ് സംഭവം. കൈത്തണ്ടയിലെ ഞരമ്പ് മുറിച്ച ദൃശ്യം യുവതി അരുണിന് വാട്‌സാപ്പില്‍ അയച്ചുനല്‍കി. ഉടന്‍തന്നെ യുവതിയെ താമസസ്ഥലത്തെത്തിയ അരുണ്‍ ആശുപത്രിയിലെത്തിച്ചു.തൊട്ടുപിന്നാലെ കുഴഞ്ഞുവീണ ഇയാള്‍ മരിക്കുകയും ചെയ്തു. ഹൃദയാഘാതമാകാം മരണകാരണമെന്നു പൊലീസ് പറഞ്ഞു. യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായി പൊലീസ് പറഞ്ഞു.