പണവുമായി കരാറുകാരൻ മുങ്ങി..ലൈഫ് മിഷൻ വീട് പൂർത്തിയാക്കാനാകാതെ പതിനഞ്ചോളം കുടുംബങ്ങൾ…


ലൈഫ് മിഷനിൽ വീട് നിർമിക്കാൻ അനുവദിച്ച പണവുമായി കരാറുകാരൻ മുങ്ങിയതോടെ പണി പൂർത്തിയാക്കാൻ കഴിയാതെ വിഷമിക്കുകയാണ് ഇടുക്കിയിലെ ഒരു കൂട്ടം ആദിവാസി കുടുംബങ്ങൾ. ജില്ലാ ആസ്ഥാനത്തിനടുത്തുള്ള മണിയാറൻ കുടിയിലെ ആദിവാസി കുടുംബങ്ങൾക്കാണ് ഈ ദുരവസ്ഥ വന്നത്.

2021 ലാണ് വാഴത്തോപ്പ് പഞ്ചായത്തിലെ മണിയാറൻ കുടിയിലുള്ള പതിനഞ്ചോളം ആദിവാസി കുടുംബങ്ങൾക്ക് ലൈഫ് മിഷനിൽ വീട് അനുവദിച്ചത്. തങ്കച്ചൻ എന്നയാൾക്ക് പണികൾ എല്ലാവരും കരാർ നൽകി. പണി പൂർത്തിയായെന്നു കാണിച്ച് പഞ്ചായത്ത് അനുവദിച്ച തുക ഇയാൾ കൈക്കലാക്കി. എന്നാൽ വീടുകളുടെയെല്ലാം പണി പകുതി പോലും പൂർത്തിയാക്കിയില്ല. ചിലത് ലിൻറൽ വരെ പണിതു. ഒന്നു രണ്ടെണ്ണം മേൽക്കൂര വാർത്ത് നൽകി. ഒരെണ്ണത്തിൻറെ തറ മാത്രമാണ് പണിതത്. ഉണ്ടായിരുന്ന വീട് പൊളിച്ചാണ് എല്ലാവരും പുതിയത് പണി തുടങ്ങിയത്.


أحدث أقدم