പാമ്പാടി : പാമ്പാടി നെടുംകുഴിയിൽ ബ്രേക്ക് തകരാർ മൂലം നിയന്ത്രണം വിട്ട കാർ മറിഞ്ഞ് അപകടം ഇന്ന് വൈകിട്ട് 5: 10 നായിരുന്നു അപകടം
കോട്ടയം ഭാഗത്തേയ്ക്ക് പോയ കാർ യൂ ടേണ് എടുക്കന്നതിന് ഇടയിൽ നിയന്ത്രണം വിട്ടു 8 ആം മൈൽ സ്വദേശിനിയായ ലിസി ആയിരുന്നു കാർ ഓടിച്ചിരുന്നത് കാർ നിയന്ത്രണം വിട്ടു എന്നറിഞ്ഞ ലിസി ആത്മധൈര്യം വീണ്ടെടുത്ത് ഉടൻ തന്നെ
നെടുംകുഴിയിൽ ബസ്സ് കാത്തു നിൽക്കുന്നവരെ ഇടിക്കാതെ ഇരിക്കുവാൻ തൊട്ടടുത്ത മതിലിൽ കാർ ഇടിപ്പ് നിർത്തൂകയായിരുന്നു ഇടിയുടെ ആഘാതത്തിൽ കാർ ഒരു വശത്തേയ്ക്ക് ചരിഞ്ഞു
അപകടത്തിൽ ആർക്കും പരുക്കില്ല പാമ്പാടി പോലീസ് സ്ഥലത്ത് എത്തി മേൽനടപടി സ്വീകരിച്ചു