നേർച്ചപ്പെട്ടി തകർത്ത് പണം അപഹരിച്ചു. എത്രരൂപ നഷ്ടമായിട്ടുണ്ടെന്ന് തിട്ടപ്പെടുത്താൻ സാധിച്ചിട്ടില്ല.
രണ്ടു മാസത്തെ പണം നേർച്ചപ്പെട്ടിയിൽ നിന്നും എടുത്തിട്ടില്ലെന്നാണ് പള്ളി ഭാരവാഹികൾ അറിയിച്ചത്. ഈ പണം നഷ്ടമായിട്ടുണ്ടെന്നാണ് സംശയിക്കുന്നത്.
വ്യാഴാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് മോഷ്ടാവ് പള്ളിക്കുള്ളിൽ പ്രവേശിച്ചതെന്നാണ് കരുതുന്നത്.
പള്ളിയുടെ മതിൽകെട്ടിനുള്ളിലെ നേർച്ചപ്പെട്ടിയുടെ പൂട്ട് തകർത്താണ് മോഷണം നടന്നിരിക്കുന്നത്.
രാവിലെ പള്ളിയിൽ പ്രാർത്ഥനയ്ക്ക് എത്തിയവരാണ് മോഷണം നടന്ന വിവരം ആദ്യം കണ്ടത്. തുടർന്ന് ഗാന്ധിനഗർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു .
ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ടി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.