സിപിഐ, സിപിഎം നേതാക്കളെ മര്‍ദ്ദിച്ചു..ആലപ്പുഴ നോർത്ത് സിഐക്ക് സ്ഥലമാറ്റം…


ആലപ്പുഴ നോർത്ത് സിഐ എസ് സജികുമാറിനെ എറണാകുളത്തേക്ക് സ്ഥലം മാറ്റി.എറണാകുളം ജില്ലയിലെ രാമമംഗലത്തേയ്ക്കാണ് സജികുമാറിനെ മാറ്റിയത് . സമരത്തിനിടെ സിപിഐ, സിപിഎം നേതാക്കളെ സര്‍ക്കിൾ ഇൻസ്പെക്ടർ മർദ്ദിച്ചത് വിവാദമായി മാറിയിരുന്നു. സംഭവത്തിൽ മുഖ്യമന്ത്രിക്ക് ആര്യാട് പഞ്ചായത്ത് പ്രസിഡന്‍റ് പരാതി നൽകിയിരുന്നു. വാട്ടർ അതോറിറ്റി ഓഫീസിലേക്ക് സിപിഐ – സിപിഎം പഞ്ചായത്ത് അംഗങ്ങൾ നടത്തിയ ധർണയിലായിരുന്നു പൊലീസിന്‍റെ ബലപ്രയോഗം.
أحدث أقدم