തമിഴ് തായ് വാഴ്ത്ത് വിവാദം…​ഗവർണർക്ക് പങ്കില്ലെന്ന് തമിഴ്നാട് രാജ്ഭവൻ..


തമിഴ്നാട് ഗവർണർ മുഖ്യാതിഥിയായ ദൂരദർശൻ ചടങ്ങിൽ സംസ്ഥാന ഗാനത്തെ അപമാനിച്ചെന്ന് ആക്ഷേപം. ഗവർണറെ തിരിച്ചുവിളിക്കണമെന്ന് മുഖ്യമന്ത്രി സ്റ്റാലിൻ ആവശ്യപ്പെട്ടു. സംഭവത്തിൽ ഗവർണർക്ക് പങ്കില്ലെന്ന് രാജ്ഭവൻ പ്രതികരിച്ചപ്പോൾ ദൂരദർശൻ മാപ്പ് പറഞ്ഞു.

ചെന്നൈ ദൂരദർശന്റെ സുവർണജൂബിലി ആഘോഷത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച ഹിന്ദി മാസാചരണ പരിപാടിയാണ് ഗവർണർ, സർക്കാർ പോരിന് വഴിതുറന്നത്. ഹിന്ദി ഇതര ഭാഷകളെ അവഹേളിക്കുന്ന പരിപാടി ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി എം.കെ, സ്റ്റാലിൻ പ്രധാനമന്ത്രിക്ക് കത്തയച്ചതിന് പിന്നാലെ ചടങ്ങിനെത്തി
ഗവർണർ ആർ.എൻ.രവി. സംസ്ഥാനത്തിന്റെ ഔദ്യോ​ഗിക ഗാനമായ തമിഴ്ന തായ് വാഴ്ത്ത് മൂന്ന് സ്ത്രീകൾ ചേർന്ന് ആലപിച്ചപ്പോൾ ദ്രാവിഡ നാട് എന്നുള്ള വരി വിട്ടുപോയി. പിന്നാലെ തമിഴ് ഭാഷാവാദം വിഘടനവാദ അജണ്ട എന്നടക്കം ആഞ്ഞടിച്ച് ഗവർണറുടെ പ്രസംഗവും.

أحدث أقدم