പുതുപ്പള്ളിയിൽ കുഞ്ഞിനെ തട്ടി കൊണ്ടുപോകുവാൻ ശ്രമം രണ്ട് സ്ത്രീകൾ പിടിയിൽ ഞെട്ടലോടെ നാട്ടുകാർ





പുതുപ്പള്ളിയിൽ കുഞ്ഞിനെ തട്ടി കൊണ്ടുപോകുവാൻ ശ്രമിച്ചത് 
 രണ്ട് നാടോടി സ്ത്രീകൾ ; ഇവർ ഒരാഴ്ച മുൻപും വീടിൻ്റെ പരിസരത്ത് എത്തിയിരുന്നതായി ബന്ധുക്കൾ ; നടന്നത് ആസൂത്രിതമായ നീക്കം ; കുഞ്ഞ് രക്ഷപ്പെട്ടത് അമ്മയുടെ സമയോചിതമായ ഇടപെടലിൽ ; സംഭവത്തിൽ മൂന്ന് നാടോടി സ്ത്രീകളെ കസ്റ്റഡിയിലെടുത്ത് ഈസ്റ്റ് പോലീസ്പുതുപ്പള്ളിയിൽ വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ആറ് മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം.
ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. വീട്ടിലെ തൊട്ടിലിൽ ഉറങ്ങി കിടക്കുകയായിരുന്ന കുട്ടിയെ നാടോടി സ്ത്രീകൾ തട്ടികൊണ്ടു പോകാൻ ശ്രമിക്കുകയായിരുന്നു.

അമ്മയുടെ നിർണായകമായ ഇടപെടലിനെ തുടർന്നാണ് കുട്ടിയെ തിരികെ ലഭിച്ചത്. കഴിഞ്ഞ ദിവസം വീട്ടിലെത്തിയ സ്ത്രീകൾ കുത്തിനെ നോക്കി വയ്ക്കുകയും, പിന്നീട് ഇന്ന് രാവിലെ വന്ന് കുഞ്ഞിനെ കടത്തി കൊണ്ടുപോവാൻ ശ്രമിക്കുകയായിരുന്നു.
വീട്ടിനകത്ത് കയറി കുഞ്ഞിനെ കൈകലാക്കിയ നാടോടി സ്ത്രീകൾ ഷാളിൽ പുതച്ച് പുറത്തേക്കിറങ്ങുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട കുഞ്ഞിൻ്റെ അമ്മ ഇവർക്ക് പിന്നാലെ ഓടി കുഞ്ഞിനെ രക്ഷപ്പെടുത്തുകയായിരുന്നു.

രണ്ട് സ്ത്രീകളാണ് കുഞ്ഞിനെ തട്ടികൊണ്ടു പോകാൻ ശ്രമിച്ചത്. ഇവർ സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. കോട്ടയം ഈസ്റ്റ് പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ മൂന്ന് നാടോടി സ്ത്രീകളെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.
أحدث أقدم