ബലാത്സംഗ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ സന്നദ്ധത അറിയിച്ച് നടൻ സിദ്ധിഖ്. പ്രത്യേക അന്വേഷണ സംഘത്തിന് സിദ്ധിഖ് കത്തയച്ചു. ചോദ്യം ചെയ്യലിന് ഹാജരാകാൻ എസ് ഐ ടി നോട്ടീസ് അയക്കാത്ത സാഹചര്യത്തിലാണ് നടന്റെ നീക്കം.
ബലാത്സംഗ കേസിൽ നേരിട്ട് ഹാജരാകാമെന്ന് ഇമെയിൽ വഴിയാണ് നടൻ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. അന്വേഷണവുമായി പൂർണമായി സഹകരിക്കും എന്നതായിരുന്നു സിദ്ധിഖിന്റെ നിലപാട്. ഇപ്പോൾ അത് ഔദ്യോഗികമായി രേഖാമൂലം എസ്ഐടിഎയെ നടൻ അറിയിച്ചിരിക്കുകയാണ്.