ആലപ്പുഴയിൽ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയ അസാം സ്വദേശികൾ പിടിയിൽ...


ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയ രണ്ട് പേർ പിടിയിൽ.അസാം സ്വദേശിയായ റുപ്പുൾ ആമിനേയും (33), മണക്കച്ചിറ സ്വദേശി സൂരജിനെയുമാണ് ആലപ്പുഴ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. അഞ്ച് ദിവസം മുമ്പ് കൈതമുറ്റം ക്ഷേത്രത്തിലെ വെള്ളി ഉരുളിയും, ഓട്ടുപാത്രങ്ങളും മോഷ്ടിച്ച കേസിലാണ് റുപ്പുൾ ആമിൻ പിടിയിലായത്. മുല്ലക്കൽ ഉജ്ജയിനി ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവരുകയും സമീപത്തെ വ്യപാര സ്ഥാപനത്തിലെ സി.സി.ടി.വി ക്യാമറ നശിപ്പിക്കുകയും ചെയ്തതിനാണ് സൂരജിനെ അറസ്റ്റ് ചെയ്തത്.

أحدث أقدم