മുംബൈയിലെ കെട്ടിടത്തില്‍ തീപിടിത്തം; മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ മരിച്ചു




മുംബൈ: സിദ്ധാര്‍ഥ് കോളനിയിലെ ഒരു കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ മരിച്ചു. പുലര്‍ച്ചെ 5.20ന് ചെമ്പൂര്‍ ഈസ്റ്റിലെ എ എന്‍ ഗൈക് വാദ് മാര്‍ഗിലെ സിദ്ധാര്‍ഥ് കോളനിയിലെ ഒരു കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്.

കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ ഒരു കട പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. മുകളിലത്തെ നിലയില്‍ വാടകക്ക് നല്‍കിയിരിക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.

തീ അണയ്ക്കുമ്പോഴേക്കും കെട്ടിടത്തിനുള്ളിലുണ്ടായിരുന്നവര്‍ കത്തിക്കരിഞ്ഞ നിലയിലായിരുന്നു. മൃതദേഹങ്ങള്‍ രാജവാഡി ആശുപത്രിയിലേയ്ക്ക് മാറ്റി.
أحدث أقدم