മാധ്യമപ്രവർത്തകനെ വീട്ടിൽ കയറി അതിക്രമിച്ച് കൊലപ്പെടുത്തി..



മാധ്യമപ്രവർത്തകനെ വീട്ടിൽ അതിക്രമിച്ചുകയറി കുത്തിക്കൊന്നു. എഎൻഐ ലേഖകനായ ദിലീപ് സെയ്നി(38)യാണ് കൊല്ലപ്പെട്ടത്. ദിലീപ് സെയ്നിയുടെ സുഹൃത്തായ ബിജെപി പ്രവർത്തകൻ ഷാഹിദ് ഖാന് പരിക്കേൽക്കുകയും ചെയ്തു.ഉത്തർപ്രദേശിലെ ഫത്തേപൂരിലാണ് സംഭവം.സെയ്നിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് ഷാഹിദിന് പരിക്കേറ്റത്. ഇയാളെ കാൺപൂരിലെ ഹാലെറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ബി​ജെപിയുടെ ന്യൂനപക്ഷ വിഭാഗം നേതാവാണ് ഷാഹിദ് ഖാൻ. അക്രമികളെ സെയ്നിക്ക് മുൻപരിചയമുണ്ടെന്നും അവരുമായുണ്ടായ വാക്കേറ്റമാണ് കത്തിക്കുത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറഞ്ഞു.

ഫത്തേപൂരിലെയും ലഖ്‌നൗവിലെയും നഗരങ്ങളിൽ വസ്തു വ്യാപാരത്തിൽ സജീവമായിരുന്നു ദിലീപ് സെയ്നി. സ്വത്ത് തർക്കമാകാം കൊലക്ക് പിന്നിലെന്ന് പോലീസ് പറയുന്നു. പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

أحدث أقدم