ദുരിതയാത്രക്ക് ആശ്വാസം; ഷൊർണൂർ – കണ്ണൂർ സ്പെഷ്യൽ ട്രെയിൻ ​പ്രതിദിനസർവീസാക്കി



മലബാറിലെ ദുരിതയാത്രക്ക് ഒരു പരിധിവരെ ആശ്വാസമാകുന്ന തീരുമാനവുമായി റെയിൽവെ. ഷൊർണൂർ – കണ്ണൂർ സ്പെഷ്യൽ ട്രെയിൻ ​പ്രതിദിനസർവീസാക്കി മാറ്റി. നിലവിൽ ആഴ്ചയിൽ നാല് ദിവസം മാത്രം സർവീസ് നടത്തുന്ന ട്രെയിൻ നവംബർ ഒന്ന് മുതൽ പ്രതിദിനസർവീസായി മാറും. 

 നിലവിലത്തെ സമയക്രമത്തിലും മാറ്റമുണ്ട്. പുതിയ ഉത്തരവ് പ്രകാരം ഡിസംബർ 31വരെയാണ് സർവീസ് നടത്തുക. ഷൊർണൂരിൽ നിന്ന് വൈകുന്നേരം 3PM ന് എടുക്കുന്ന ട്രെയിൻ കണ്ണൂരിൽ വൈകുന്നേരം 7.25 ന് എത്തും. കണ്ണൂരിൽ നിന്ന് രാവിലെ കണ്ണൂർ 8.10 ന് എടുക്കുന്ന ട്രെയിൻ 11.45 ന് ഷൊർണൂരിൽ എത്തും.


أحدث أقدم