കാസര്‍കോട് ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ…കുടുംബത്തെ ഇന്ന് പി വി അൻവർ സന്ദർശിക്കും..




കാസർകോട് : ഓട്ടോറിക്ഷ പൊലീസ് പിടിച്ചുവെച്ചതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത ഡ്രൈവര്‍ അബ്ദുല്‍ സത്താറിൻ്റെ കുടുംബത്തെ ഇന്ന് പി വി അൻവർ എംഎൽഎ സന്ദർശിക്കും. രാവിലെ ഡിഎംകെ പ്രവർത്തകർക്കൊപ്പം മംഗലാപുരത്തെ വീട്ടിൽ എത്തും എന്നാണ് അൻവർ അറിയിച്ചത്. പൊലീസിന്റെ പീഡനത്തിൽ മനംനൊന്താണ് അബ്ദുൾ സത്താർ ആത്മഹത്യ ചെയ്തതെന്ന് അൻവർ ആരോപിച്ചു. ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു അൻവറിന്റെ പ്രതികരണം. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഓട്ടോ ഡ്രൈവർ അബ്ദുൾ സത്താർ ജീവനൊടുക്കിയത്. സംഭവത്തിൽ പൊലീസിനെതിരെ പരാതിയുമായി അബ്ദുൾ സത്താറിന്റെ കുടുംബവും രംഗത്തെത്തിയിരുന്നു.
أحدث أقدم