മൂർഖനെ തുറന്നുവിടാൻ ബാഗ് തുറന്നപ്പോൾ കടിയേറ്റു..ചികിത്സയിലായിരുന്ന ‘സർപ്പ’ വൊളന്‍റിയർ മരിച്ചു…




മൂർഖനെ തുറന്നു വിടുന്നതിനിടെ കടിയേറ്റ വൊളന്‍റിയർ മരിച്ചു. കിള്ളിപ്പാലം സ്വദേശി ഷിബുവിനെ കഴിഞ്ഞ ദിവസമാണ് അതീവ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെയാണ് മരണം.ഇക്കഴിഞ്ഞ ഞായറാഴ്ച ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവം. ഷിബുവും സഹപ്രവർത്തകനും പിടിച്ച അണലി, മൂർഖൻ ഉൾപ്പെടെയുള്ള പാമ്പുകളുമായി പരുത്തിപ്പള്ളി റേഞ്ച് ഓഫീസിൽ എത്തി. ഇവിടത്തെ ആർ ആർ ടി സംഘത്തിനൊപ്പം പൊന്മുടിയിലെത്തി പാമ്പിനെ തുറന്നുവിടാനായി ബാഗ് തുറന്നപ്പോഴാണ് അപ്രതീക്ഷിതമായി ഷിബുവിന് മൂർഖന്‍റെ കടിയേറ്റത്. ഷിബുവിന്‍റെ കൈയിൽ ആണ് കടിയേറ്റത്.

ഉടൻതന്നെ സഹപ്രവർത്തകർ ഷിബുവിനെ വിതുരയിൽ എത്തിച്ചു ആന്റി വെനം നൽകി. എങ്കിലും നില വഷളായി. സഹപ്രവർത്തകർ സിപിആർ നൽകി ഉടൻ തന്നെ ആംബുലൻസിൽ മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ എത്തിച്ചു. . അതീവ ഗുരുതരാവസ്ഥയിൽ എത്തിയ ഷിബുവിനെ ഇവിടെ വെന്‍റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
أحدث أقدم