സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണവില കുറഞ്ഞു


പവന് 40 രൂപ കുറഞ്ഞ് വില 56,200 രൂപയായി. ഗ്രാമിന് അഞ്ച് രൂപയാണ് കുറഞ്ഞത്. 7025 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. ഇന്നലെ പവന് 560 രൂപ കുറഞ്ഞിരുന്നു. മൂന്ന് ദിവസംകൊണ്ട് കുറഞ്ഞത് 860 രൂപയാണ്.

ഈ മാസം ആദ്യം മുതൽ സർവകാല റെക്കോർഡിലായിരുന്നു സ്വർണവില. ഒക്ടോബർ ഒന്നിന് 56,400 രൂപയാണ് സ്വർണത്തിന് രേഖപ്പെടുത്തിയത്. 56,960 രൂപയിലായിരുന്നു വെള്ളിയാഴ്ചത്തെ വ്യാപാരം. ഇതുവരെയുള്ള ഏറ്റവും ഉയർന്ന നിരക്കായിരുന്നു ഇത്. ഒക്ടോബർ ഏഴിന് 160 രൂപ കുറഞ്ഞു. 18 കാരറ്റ് സ്വർണത്തിന്റെ വില ​ഗ്രാമിന് 5,805 രൂപയാണ്. വെള്ളി വിലയിൽ ഇന്ന് മാറ്റമില്ല.

അന്താരാഷ്ട്ര വിപണിയിൽ സ്വർണവില കുറഞ്ഞതാണ് സംസ്ഥാനത്തും പ്രതിഫലിക്കുന്നത്. റഷ്യ-ഉക്രെയ്ൻ യുദ്ധം ആരംഭിച്ചത് മുതൽ ആഗോളവിപണിയുടെ ചുവട് പിടിച്ച് സ്വർണ വില റെക്കോർഡുകൾ ഭേദിച്ച് മുന്നേറുകയാണ്. കൂടുതൽ സുരക്ഷിതമെന്ന നിലയ്ക്ക് നിക്ഷേപകർ വൻതോതിൽ സ്വർണത്തിലേക്ക് മാറിയതും വിലവർധനവിന് കാരണമാകുന്നുണ്ട്. നിലവിൽ നടക്കുന്ന ഇറാൻ-ഇസ്രയേൽ സംഘർഷം വർധിച്ചാൽ വില വീണ്ടും ഉയരുമെന്ന് വിപണി വിദഗ്ധർ പറയുന്നു.
أحدث أقدم