പെരുമ്പാവൂർ ടൗണിൽ പുലർച്ചെ ഒരു മണിയോടെ ബൈക്കിൽ യുവാവിന്റെ ന​ഗ്നയാത്ര !!


പെരുമ്പാവൂരിൽ നിന്നും ആലുവ റൂട്ടിലേക്കാണ് യുവാവ് വസ്ത്രമിടാതെ വാഹനമോടിച്ചത്. ഒരു ഷൂ മാത്രമായിരുന്നു യുവാവ് ധരിച്ചിരുന്നത്.

ബൈക്കിന് പിന്നിലുണ്ടായിരുന്ന വാഹനയാത്രികരാണ് സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തിയത്. ചിത്രങ്ങൾ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. രാത്രി ഒരുപാട് വൈകിയിരുന്നതിനാൽ റോഡിൽ തിരക്ക് കുറവായിരുന്നു.

സംഭവം പുറത്തറിഞ്ഞതോടെ ഇയാൾക്കായുള്ള തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. പിന്നിൽ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. അതിനാൽ വാഹനമോടിച്ചത് ആരാണെന്ന് വ്യക്തത വന്നിട്ടില്ലെന്നാണ് വിവരം.
സംഭവത്തിൽ പോലീസും മോട്ടോർ വാഹനവകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
أحدث أقدم