കന്നഡ സൂപ്പര്‍താരം കിച്ച സുധീപിന്‍റെ അമ്മ അന്തരിച്ചു



ബെംഗളൂരു: കന്നഡ സൂപ്പര്‍താരം കിച്ച സുധീപിന്‍റെ അമ്മ സരോജ സഞ്ജീവ് അന്തരിച്ചു. 86 വയസ്സായിരുന്നു. അനാരോഗ്യത്തെത്തുടർന്ന് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികില്‍സയിലിരിക്കവെയാണ് ഒക്ടോബർ 20 ഞായറാഴ്ച മരണം സംഭവിച്ചത്.

ബെംഗളൂരുവിലെ ജയനഗറിലെ അപ്പോളോ ആശുപത്രിയിൽ രാവിലെ ഏഴ് മണിയോടെയാണ് സരോജ വിടവാങ്ങിയത്. വാർദ്ധക്യസഹജമായ ആരോഗ്യപ്രശ്നങ്ങൾക്ക് അവർ ചികിത്സയിലായിരുന്നുവെന്നാണ് റിപ്പോർട്ട്. ആരോഗ്യനില കഴിഞ്ഞ ദിവസം രാത്രി മുതല്‍ ഗുരുതരമായിരുന്നുവെന്നാണ് വിവരം.



أحدث أقدم