പത്തനംതിട്ട റാന്നി സ്വദേശി ബിനു മാത്യുവിനെയാണ് പിടികൂടിയത്.
കൊട്ടാരക്കര സബ് ജയിൽ ഡെപ്യൂട്ടി സൂപ്രണ്ട് അബ്ദുൾ സത്താറിന്റെ വീട്ടിൽ കയറിയാണ് ഇയാൾ ആക്രമിക്കാൻ ശ്രമിച്ചത്. റിമാൻഡ് തടവുകാരനായിരിക്കെ ജയിൽ മാറ്റിയതിലെ വിരോധത്തിലായിരുന്നു ആക്രമണം നടത്തിയത്. ജാമ്യത്തിൽ ഇറങ്ങിയ ശേഷം ആണ് ഇയാൾ ആക്രമണം നടത്തിയത്. തുടർന്ന് ഇയാളെ നാട്ടുകാർ പിടികൂടുകയായിരുന്നു.