ഭാരത് ബ്രാൻഡ് രണ്ടാംഘട്ട വിൽപ്പന ആരംഭിക്കുന്നു; ഈ ഇനങ്ങൾ കുറഞ്ഞ വിലയിൽ വാങ്ങാം, നിരക്കുകളറിയാം

 


ന്യൂഡൽഹി: ഭാരത് ബ്രാൻഡ് രണ്ടാം ഘട്ട വിൽപ്പന നാളെ ആരംഭിക്കുമെന്ന് റിപ്പോർട്ട്. പദ്ധതിയുടെ രണ്ടാം ഘട്ടം ഒക്ടോബർ 23ന് കേന്ദ്ര ഭക്ഷ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നാണ് സൂചന. കേന്ദ്ര സർക്കാർ കഴിഞ്ഞ വർഷം ആരംഭിച്ച ഭാരത് ബ്രാൻഡ് ഉത്പന്നങ്ങളുടെ വിൽപ്പന കഴിഞ്ഞ ജൂൺവരെ തുടർന്നിരുന്നു.

ജനങ്ങൾ കുറഞ്ഞ നിരക്കിൽ ഭക്ഷ്യവസ്തുക്കൾ നൽകാൻ കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതിയാണ് ഭാരത് ബ്രാൻഡ്. പയറുവർഗങ്ങൾ, സുഗന്ധ വ്യഞ്ജനങ്ങൾ, എണ്ണക്കുരു, ഉള്ളി എന്നിവയ്ക്കൊപ്പം ചില കൺസ്യൂമർ ഉത്പന്നങ്ങളും ഭാരത് ബ്രാൻഡിന് കീഴിൽ വാങ്ങാനാകും.സാധാരണക്കാർക്ക് കുറഞ്ഞ വിലയിൽ സാധനങ്ങൾ വാങ്ങാൻ കഴിയുന്ന സംവിധാനമാണ് ഭാരത് ബ്രാൻഡ്. ഭാരത് ബ്രാൻഡ് ഉത്പന്നങ്ങൾ നാഫെഡ്, എൻസിസിഎഫ്, സെൻട്രൽ സ്റ്റോറുകൾ എന്നിവ വഴി വാങ്ങാനാകും. പയറുവർഗങ്ങൾ, അരി, മാവ് എന്നിവ ചെറിയ വിലയ്ക്ക് വാങ്ങാനാകും. രണ്ടാംഘട്ട വിൽപ്പനയിൽ രണ്ടിനം പയർവർഗങ്ങൾ കൂടി ഉൾപ്പെടുത്തും.

പയറുവർഗങ്ങൾ കിലോയ്ക്ക് 70 രൂപയ്ക്ക് ലഭ്യമാകും. മുൻ വിലയേക്കാൾ 10 രൂപയാണ് വർധനയുണ്ടായത്. ചന പരിപ്പിൻ്റെ പരിപ്പിൻ്റെ ശരാശരി റീട്ടെയിൽ വില കിലോഗ്രാമിന് 95 രൂപയാണ്. ഇത് കഴിഞ്ഞ വർഷം 83 രൂപയായിരുന്നു. 10 കിലോ മാവ് 300 രൂപ, 10 കിലോ അരി: 340 രൂപ, പരിപ്പ് കിലോ: 70 രൂപ, പരിപ്പ് (ചെറിയ പരിപ്പ്) കിലോ 107 രൂപ, മസൂർ പരിപ്പ് കിലോ: 89 രൂപ എന്നിങ്ങനെയാണ് ഭാരത് ബ്രാൻഡ് ഉത്പന്നങ്ങളുടെ വില. എന്നാൽ വിലയിൽ നേരിയ വ്യത്യാസം ഉണ്ടാകാനുള്ള സാധ്യതകളും നിലവിലുണ്ട്.ചില്ലറ വിപണിയിൽ ഗോതമ്പ് പൊടി കിലോയ്ക്ക് ശരാശരി 36.42 രൂപയാണ്. ഉപഭോക്തൃ മന്ത്രാലയത്തിൻ്റെ വെബ്‌സൈറ്റ് പ്രകാരം തിങ്കളാഴ്ച മാവിന് പരമാവധി വില 70 രൂപയും കുറഞ്ഞ വില 30 രൂപയുമാണ്. അരി കിലോയ്ക്ക് 43.62 രൂപയാണ് വിപണി വില. തിങ്കളാഴ്ച അരിയുടെ വില 68 രൂപയും കുറഞ്ഞ വില കിലോയ്ക്ക് 30 രൂപയുമായിരുന്നു. മസൂർ പരിപ്പ് കിലോയ്ക്ക് ശരാശരി 89.73 രൂപയ്ക്കാണ് വിറ്റത്. കിലോയ്ക്ക് 74 മുതൽ 124 രൂപ വരെയായിരുന്നു വില.
അതേസമയം, ഭാരത് ബ്രാൻഡ് ഉത്പന്നങ്ങൾ റിലയൻസ് റീടെയ്ൽ വഴി ഓൺലൈൻ മുഖേനെ വിൽപ്പന നടത്താനുള്ള നീക്കം കേന്ദ്ര സർക്കാർ ആരംഭിച്ചു. വിലക്കയറ്റത്തെ നിയന്ത്രിക്കാനാണ് ഭാരത് ബ്രാൻഡ് ഉത്പന്നങ്ങൾ ഓൺലൈൻ മുഖേനെ വിൽക്കാൻ ശ്രമം നടത്തുന്നത്. ഇത് ആദ്യമായാണ് സബ്സിഡി നിരക്കിൽ ഉത്പന്നങ്ങൾ വിൽക്കാൻ സർക്കാർ ഒരു സ്വകാര്യ കമ്പനിയുമായി ദീർഘകാല കരാറിൽ ഏർപ്പെടുന്നത്. ഇതുസംബന്ധിച്ച് റിലയൻസ് റീടെയ്ൽ കമ്പനി പ്രതിനിധികളും കേന്ദ്ര സർക്കാർ പ്രതിനിധികളും തമ്മിൽ ചർച്ചകൾ നടത്തുകയാണ്.
أحدث أقدم