നിയന്ത്രണം വിട്ട ബൈക്ക് പാലത്തിന്റെ കൈവരിയിൽ ഇടിച്ച് അപകടം…യുവാവിന് ദാരുണാന്ത്യം…


ചാലക്കുടി മേൽപ്പാലത്തിൻ്റെ കൈവരിയിൽ ബൈക്ക് നിയന്ത്രണം വിട്ട് ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. കല്ലൂർ കരുവാൻകുന്ന് സ്വദേശി പാലാട്ടി വീട്ടിൽ തോമസിന്റെ മകൻ ആൽബിൻ ആണ് മരിച്ചത്. ഇന്ന് രാവിലെ ആയിരുന്നു അപകടം. നെടുമ്പാശ്ശേരി എയർപോർറ്റിലെ ജീവനക്കാരനാണ് മരിച്ച ആൽബിൻ. മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

أحدث أقدم