ആനി രാജക്ക് നിയന്ത്രണം..രാഷ്ട്രീയ പ്രതികരണം പാടില്ലെന്ന് സിപിഐ…



കേരളത്തിലെ വിഷയങ്ങളിൽ പ്രതികരിക്കുന്നതിന് ആനി രാജക്ക് നിയന്ത്രണം. സംസ്ഥാന നേതൃത്വത്തോട് ആലോചിക്കാതെ രാഷ്ട്രീയ പ്രതികരണം പാടില്ലെന്നാണ് സിപിഐ ദേശിയ എക്സിക്യൂട്ടിവ് നിർദേശം നൽകിയിരിക്കുന്നത്. വനിതകളുമായി ബന്ധപ്പെട്ട വിഷയങ്ങളിലും ദേശീയ വിഷയങ്ങളിലും ആനി രാജയ്ക്ക് അഭിപ്രായം പറയാമെന്നും ദേശീയ എക്സിക്യൂട്ടീവ് വ്യക്തമാക്കി.

സംസ്ഥാനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നേതൃത്വവുമായി ആലോചിക്കാതെ ആനി രാജ പ്രതികരണം നടത്തുന്നതിൽ അതൃപ്തി അറിയിച്ച് കേന്ദ്ര നേതൃത്വത്തിന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കത്തയച്ചുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.പിന്നാലെയാണ് നിയന്ത്രണം എന്നാണ് റിപ്പോർട്ട്.എന്നാൽ ചില മാധ്യമ സുഹൃത്തുക്കൾ കഥ മെനയുകയാണെന്നും കഥകൾക്ക് പിന്നാലെ പോകാൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് നേരമില്ലെന്നുമാണ് ബിനോയ് വിശ്വം അഭിപ്രായപ്പെട്ടത്.
أحدث أقدم