പ്രതികള്‍ ജയിൽ ചാടിപ്പോയ സംഭവം... ആറ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ…




'നാടകം കളിച്ച്’ രണ്ട് പ്രതികള്‍ ജയില്‍ ചാടിയ സംഭവത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ആറ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. ജയില്‍ അധികൃതരുടെ അനാസ്ഥയാണ് തടവുകാര്‍ ചാടിപ്പോകാന്‍ കാരണമെന്ന് ഹരിദ്വാര്‍ ജില്ലാ മജിസ്‌ട്രേറ്റ് കര്‍മേന്ദ്ര സിങ് പറഞ്ഞു. തടവുകാര്‍ അവസരം മുതലെടുത്ത് ജയില്‍ ചാടിയപ്പോള്‍ ജയില്‍ ഉദ്യോഗസ്ഥരും ഗാര്‍ഡുകളും പരിപാടിയില്‍ മുഴുകിയിരിക്കുകയായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.വിഷയത്തില്‍ മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ജയില്‍ ഡിഐജിക്കാണ് അന്വേഷണത്തിനുള്ള ചുമതല. അന്വേഷണത്തിന് നിരവധി ഉദ്യോഗസ്ഥർ അടങ്ങുന്ന ഒന്നിലധികം ടീമുകള്‍ രൂപീകരിച്ചിട്ടുണ്ട്.

ഹരിദ്വാര്‍ ജില്ലാ ജയിലില്‍ നിന്നാണ് രാമലീല നാടകത്തിനിടയില്‍ രണ്ട് പേര്‍ ചാടിപ്പോയത്. കൊലപാതകത്തിന് ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ച ഉത്തരാഖണ്ഡ് റൂര്‍ക്കെ സ്വദേശി പങ്കജ്, തട്ടിക്കൊണ്ടുപോകല്‍ കേസിലെ വിചാരണ തടവുകാരന്‍ ഉത്തര്‍പ്രദേശ് ഗോണ്ട സ്വദേശി രാജ്കുമാര്‍ എന്നിവരാണ് ചാടിപ്പോയത്. രാമലീലയില്‍ സീതാദേവിയെ തേടിപ്പോകുന്ന വാനരസംഘത്തിലെ അംഗങ്ങളായിരുന്നു ഇരുവരും. സീതയെ കണ്ടെത്താനെന്ന വ്യാജേനയാണ് പ്രതികള്‍ മുങ്ങിയത്.
أحدث أقدم