ഇടുക്കിയിലെ മഴയിൽ തോട് കവിഞ്ഞ് ഒഴുകി; സ്‌കൂട്ടറിൽ പോയ ജമീൽ ഒഴുകിപ്പോയി


ഇടുക്കി ജില്ലയിലെ മുള്ളരിങ്ങാടും പരിസരങ്ങളിലും ഇന്ന് വൈകിട്ടുണ്ടായ ശക്‌തമായ മഴയിൽ തോട് കര കവിഞ്ഞ് ഒഴുകിയതിനെ തുടർന്ന് സ്‌കൂട്ടർ യാത്രികൻ ഒഴുക്കിൽപ്പെട്ടു. ജമീൽ വെട്ടിക്കൽ എന്നയാളാണ് പെട്ടന്നുണ്ടായ വെള്ളപ്പാച്ചിലിൽ കപ്പെട്ടത്. ജമീൽ സാഹസികമായാണ് രക്ഷപ്പെട്ടത്. അമയൽ തൊട്ടി ഭാഗത്ത് ശനിയാഴ്ച വൈകിട്ടാണ് അപകടം.
കട്ടക്കളത്തിൽ ജോലി കഴിഞ്ഞ് സ്‌കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ജമീൽ. തോട് കരകവിഞ്ഞ് റോഡിൽ നിറഞ്ഞ് ഒഴുകിയ വെള്ളത്തിൽ ജമീൽ ഓടിച്ചിരുന്ന സ്‌കൂട്ടർ ഒഴുകി പോകുകയായിരുന്നു. ജമീലും ഒഴുക്കിൽപ്പെട്ടെങ്കിലും നാട്ടുകാർ ഓടിയത്തി രക്ഷപെടുത്തി. ഒഴുകിപ്പോയ സ്കൂട്ടർ കണ്ടെത്താനായില്ല. ഇന്ന് ജില്ലയിലാകെ അതിശക്തമായ മഴയാണ് പെയ്തത്. പകൽ സമയത്തും മഴ ഉണ്ടായിരുന്നെങ്കിലും വൈകിട്ടോടെ ശക്തി പ്രാപിക്കുകയായിരുന്നു.
أحدث أقدم