കൂലിക്ക് ആളെയെത്തിച്ച് ശക്തിപ്രകടനം നടത്തിയെന്ന പരിഹാസത്തിന് മറുപടി നൽകി പി വി അൻവർ



സി പി എം ചിലരെ ഡി ​എം​ കെ റാ​ലി​യി​ൽ തിരുകിക്കയറ്റിയെന്നും, അ​വ​രാ​ണ് കൂ​ലി​ക്ക് വ​ന്ന​തെന്നും പറഞ്ഞ അദ്ദേഹം, താ​ൻ ഒ​രാ​ളേ​യും പ​ണം കൊ​ടു​ത്ത് എ​ത്തി​ച്ചി​ട്ടി​ല്ലെ​ന്നും പ്രതികരിച്ചു.

പാലക്കാട്ടെ സ്ഥാനാർത്ഥിയെ പിൻവലിച്ചത് അപമാനം സഹിച്ചാണെന്ന് പറഞ്ഞ അൻവർ, ബി ജെ പിയെ തടയാനാണ് നാണക്കേട് സഹിച്ചതെന്നും വ്യക്തമാക്കി.

ഡെമോക്രാറ്റിക് മൂ​വ്മെ​ന്‍റ് ഓ​ഫ് കേ​ര​ള പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ നിന്ന് സ്ഥാർത്ഥിത്വം പിൻവലിച്ചിരുന്നു. ഇവിടെ സ്‌ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരുന്നത് ജീവകാരുണ്യ പ്രവർത്തകനായ മിൻജിഹാദിനെ ആയിരുന്നു.
أحدث أقدم