നീലേശ്വരം ബോട്ടപകടം.. കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി…


നീലേശ്വരം അഴിത്തല അഴിമുഖത്ത് ഇന്നലെയുണ്ടായ ബോട്ടപകടത്തിൽ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. മലപ്പുറം പരപ്പനങ്ങാടി സ്വദേശി മുജീബിൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്.ഇന്നലെ വൈകീട്ടാണ് അഴിത്തലയിൽ മത്സ്യബന്ധന ഫൈബർ ബോട്ട് അപകടത്തിൽപെട്ടത്. 30 പേരാണ് ബോട്ടിലുണ്ടായിരുന്നത്. പടന്ന സ്വദേശിയുടെ ‘ഇന്ത്യൻ’ എന്ന ബോട്ടാണ് മറിഞ്ഞത്. സംഭവത്തിൽ പരപ്പനങ്ങാടി സ്വദേശി കോയമോൻ(50) മരിച്ചിരുന്നു

أحدث أقدم