കേരള കോണ്‍ഗ്രസുകള്‍ ഒരുമിച്ചാല്‍ കേരളത്തിലെ ഏത് മുന്നണിയെയും മുട്ടുകുത്തിക്കാമെന്ന ആശയവുമായി കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാന്‍ പി സി തോമസ്


1964ല്‍ ഉണ്ടായ അതേ കേരള കോണ്‍ഗ്രസ് എന്ന നിലയില്‍ ചങ്കൂറ്റത്തോടെ നിന്നാല്‍ കേരളത്തിലെ കൃഷിക്കാര്‍ക്കും തൊഴിലാളികള്‍ക്കും അത് പ്രയോജനപ്പെടും. ദേശീയ വീക്ഷണമുള്ള പ്രാദേശിക കക്ഷി എന്നാണ് പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ നേതാക്കള്‍ വിശദീകരിച്ചതെന്ന് തോമസ് പറഞ്ഞു.

ഒരുമിച്ചു മുന്നോട്ട് പോകാനുള്ള വേദിയൊരുക്കാന്‍ കേരള കോണ്‍ഗ്രസ് മനസ്സുള്ള ആളുകള്‍ ചിന്തിക്കണം. കേരളത്തിലെ ഏറ്റവും സീനിയറായ കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ ജോസഫ് ആണ്.

60 വര്‍ഷം തികഞ്ഞ ഒരു കേരള കോണ്‍ഗ്രസ് പാര്‍ട്ടി കേരളത്തില്‍ തങ്ങളുടെ കേരള കോണ്‍ഗ്രസ് മാത്രമേയുള്ളൂ എന്നും പി സി തോമസ് അവകാശപ്പെട്ടു.

أحدث أقدم