അരൂർ ടോൾ പ്ലാസക്ക് സമീപം നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാർ ഇടിച്ചുകയറി യുവതി മരിച്ചു. ഗുരുതരമായി പരുക്കേറ്റ മല്ലപ്പള്ളി സ്വദേശി രശ്മി(39)യാണ് എറണാകുളത്തെ ആശുപത്രിയിൽ വെച്ച് മരിച്ചത്.
ഭർത്താവ് പ്രമോദ്(41), മകൻ ആരോൺ(15) എന്നിവർ പരുക്കേറ്റ് ചികിത്സയിലാണ്. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു അപകടം. കാർ വെട്ടിപ്പൊളിച്ചാണ് മൂന്ന് പേരെയും പുറത്തെടുത്തത്. ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രശ്മി മരിച്ചു.