പത്തനംതിട്ട ചുങ്കപ്പാറ കോട്ടാങ്ങൽ പഞ്ചായത്ത് ലഹരി മാഫിയയുടെ പിടിയിൽ : സ്കൂൾ വിദ്യാർത്ഥികൾ ലഹരി ഉപയോഗിച്ച് അബോധാവസ്ഥയിൽ റോഡിൽ കിടക്കുന്ന അവസ്ഥ !!!



കോട്ടാങ്ങൽ ഗ്രാമ പഞ്ചായത്തിലെ ഒരക്കമ്പാറ വെള്ളചാട്ടം,നാഗപ്പാറ, പുല്ലാന്നിപ്പാറ, കടൂർക്കടവ്, വായ്പ്പൂര്, മലമ്പാറ ,പെരുമ്പാറ ,ചുങ്കപ്പാറ തിയേറ്റർ ജംഗ്ഷൻ അടക്കം ഉള്ള സ്ഥലങ്ങളിൽ മയക്കുമരുന്ന് , വ്യാജ മദ്യ വിൽപന എന്നിവ തകൃതിയായി നടക്കുന്നു.

സ്കൂൾ കുട്ടികൾ മുതൽ യുവജനങ്ങൾ വരെ ധാരാളമായി ഇതിന് അടിമപ്പെട്ട സ്ഥിതി ആണ്.
ദൂരദേശങ്ങളിൽ നിന്ന് പോലും കൂട്ടമായും കമിതാക്കളുമായും ഇവിടെ എത്തി മദ്യം മയക്കുമരുന്ന് എന്നിവ ഉപയോഗിച്ചതിന് ശേഷം പ്രദേശവാസികളെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്യുന്നത് ഇവിടുത്തെ സ്ഥിരം കാഴ്ചയാണ്.

കാൽനട യാത്രക്കാർക്കും വാഹന യാത്രക്കാർക്കും ഇക്കൂട്ടർ വളരെ പ്രതിസന്ധി സൃഷ്ടിക്കുന്നു. അധികൃതരെപ്പോലും ഭീഷണിപ്പെടുത്തുന്ന രീതിയിലാണ് കാര്യങ്ങളുടെ പോക്ക്.

ഇന്ന് ഒരക്കമ്പാറ, നാഗപ്പാറ പ്രദേശങ്ങളിൽ നിന്നും പത്തനംതിട്ട പൂങ്കാവ് സ്ഥലത്തു നിന്നും എത്തിയ വിദ്യാർത്ഥികൾ മദ്യം മയക്കുമരുന്ന് ഉപയോഗിച്ച് അബോധാവസ്ഥയിൽ ചുങ്കപ്പാറ ജംഗ്ഷനു സമീപം റോഡ് സൈഡിൽ കിടന്നു.
നാട്ടുകാർ അറിയിച്ചതിനെ തുടർന്ന്
പെരുമ്പെട്ടി പോലീസ് സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു.
ഇതിനെതിരെ ശക്തമായ നടപടി വേണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെടുന്നു.



أحدث أقدم