അരൂർ – തുറവൂർ ഉയരപ്പാത മേഖലയിൽ വൻ ഗതാഗതക്കുരുക്ക്..ചേർത്തലയിലേക്കുള്ള ഗതാഗതം സ്തംഭിച്ചു…


കണ്ടെയ്നർ ലോറി കുഴിയിൽ കുടുങ്ങിയതോടെ ആലപ്പുഴ അരൂർ – തുറവൂർ ഉയരപ്പാതാ മേഖലയിൽ വൻ ഗതാഗതകുരുക്ക്. അരൂരിൽ നിന്ന് ചേർത്തലയിലേക്കുള്ള ഗതാഗതം സ്തംഭിച്ചു. ഒന്നരമണിക്കൂറായി വൻ ഗതാഗതക്കുരുക്കാണ് പ്രദേശത്ത് അനുഭവപ്പെടുന്നത്. എരുമല്ലൂർ ഭാഗത്താണ് കണ്ടെയ്നർ ലോറി കുഴിയിൽ കുടുങ്ങിയിരിക്കുന്നത്. കനത്ത മഴയിൽ റോഡിൽ വെള്ളക്കെട്ടുണ്ടായതും പ്രശ്നം രൂക്ഷമാക്കി.

أحدث أقدم