മുംബൈ : വിമാനങ്ങളിലെ വ്യാജബോംബ് ഭീഷണികള്‍ക്ക് പിന്നിൽ പ്രവർത്തിച്ചവരിൽ ഒരാളെ തിരിച്ചറിഞ്ഞതായി നാഗ്പൂര്‍ പൊലീസ്. ഗോന്തിയ ജില്ലയിലെ 35കാരനായ ജഗദീഷ് ഉയ്‌ക്കെയെ ആണ് നാഗ്പൂര്‍ സിറ്റി പൊലീസ് സ്‌പെഷൽ ബ്രാഞ്ച് തിരിച്ചറിഞ്ഞത്. 2021ൽ ഒരു കേസിൽ അറസ്റ്റിലായ ഇയാൾ തീവ്രവാദത്തെപ്പറ്റി പുസ്തകമെഴുതിയിട്ടുണ്ടെന്നാണ് വിവരം.
ജഗദീഷ് ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. വ്യാജസന്ദേശങ്ങളടങ്ങിയ ഇമെയിലുകള്‍ വന്നത് ഉയ്‌ക്കെയില്‍ നിന്നാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇയാളെ അറസ്റ്റ് ചെയ്യാൻ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു