ചെങ്ങന്നൂരിൽ ആനപ്പല്ല് വിൽപ്പനയ്ക്ക് ശ്രമിച്ച സംഘം അറസ്റ്റിൽ മുഖ്യ പ്രതി ഓടി രക്ഷപ്പെട്ടു




ചെങ്ങന്നൂർ: ഗവ. ഐ ടി ഐക്ക് സമീപം  ആനപ്പല്ല് വില്പനയ്ക്ക് ശ്രമിച്ച സംഘത്തിലെ രണ്ട് പേർ അറസ്റ്റിൽ. ആനപ്പല്ലുമായി കാറിൽ എത്തിയ മുഖ്യപ്രതി ഓടി രക്ഷപെട്ടു. 
തിരുവല്ലയിൽ താമസിച്ചു വരുന്ന പുനലൂർ സ്വദേശിയായ  50 കാരൻ തിരുവനന്തപുരം സ്വദേശിയായ 48 കാരൻ എന്നിവരാണ് അറസ്റ്റിലായത്, മുഖ്യപ്രതി ചെങ്ങന്നൂർ സ്വദേശി  ഓടി രക്ഷപെട്ടു.
തിരുവനന്തപുരം ഫോറസ്റ്റ് ഇന്റലിജൻസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇൻ്റലിജൻസും റാന്നി റെയ്ഞ്ച് ഫോറസ്റ്റ് സ്റ്റേഷൻ ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ റെയ്ഡിലാണ് ബുധൻ രാത്രി പ്രതികൾ കുടുങ്ങിയത്.



أحدث أقدم