മലപ്പുറം പോത്തുകല്ല്, ആനക്കൽ ഭാഗങ്ങളിൽ ഭൂമിക്കടിയിൽ നിന്ന് ഉഗ്രശബ്ദം



മലപ്പുറം : മലപ്പുറം പോത്തുകല്ല്, ആനക്കൽ ഭാഗങ്ങളിൽ ഭൂമിക്കടിയിൽ നിന്ന് ഉഗ്രശബ്ദം. ഒരു കിലോമീറ്റർ അകലെ വരെ ശബ്ദം ഉണ്ടായെന്ന് നാട്ടുകാർ പറയുന്നു. രാത്രി ഒൻപതരയോടെയാണ് ശബ്ദം കേട്ടതെന്ന് നാട്ടുകാർ പറയുന്നു. പരിഭ്രാന്തരായ നാട്ടുകാർ വീടുകൾക്ക് പുറത്തിറങ്ങി. പ്രദേശത്തു നിന്ന് ആളുകളെ പഞ്ചായത്ത് അധികൃതർ മാറ്റി. വില്ലേജ് ഒഫീസർ സ്ഥലത്തെത്തി പരിശോധന നടത്തി. ഭൂമികുലുക്കം ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ.
أحدث أقدم