മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽ പെട്ടു...



മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപ്പെട്ടു. മുഖ്യമന്ത്രിയുടെ 5 എസ്കോർട്ട് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. തിരുവനന്തപുരം വാമനപുരത്ത് വച്ചാണ് അപകടം ഉണ്ടായത്.സ്കൂട്ടർ യാത്രക്കാരിയായ യുവതി കുറുകെ കടക്കാൻ ശ്രമിക്കുന്നതിനിടെ മുൻപിൽ പോകുകയായിരുന്ന വാഹനം പെട്ടെന്ന് ബ്രേക്ക് ഇട്ടതാണ് അപകടത്തിന് കാരണം.അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.മുഖ്യമന്ത്രി സഞ്ചരിച്ചിരുന്ന വാഹനത്തിനും ചെറിയ രീതിയിൽ തകരാർ സംഭവിച്ചു.എന്നാൽ ഇത് ഗുരുതരമല്ല അതിനാൽ മുഖ്യമന്ത്രി യാത്ര തുടർന്നു.മുഖ്യമന്ത്രി കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്നു.

أحدث أقدم