ഫ്രഞ്ച് ഫുട്ബോൾ സൂപ്പർ താരം കൈലിയൻ എംബാപ്പെക്കെതിരെ ലൈംഗിക പീഡന പരാതി. സ്റ്റോക്ക്ഹോമിലെ ആഡംബര ബാങ്ക് ഹോട്ടലിൽ വച്ചാണ് ബലാത്സംഗം നടന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.എംബാപ്പെയും സുഹൃത്തുക്കളും ഈ ഹോട്ടലിലാണ് താമസിച്ചിരുന്നത്. ഇരയുടെ പരാതിക്കു പിന്നാലെ പ്രോസിക്യൂട്ടർ അന്വേഷണം നടത്തി ക്രിമിനൽ റിപ്പോർട്ട് പൊലീസിന് സമർപ്പിച്ചതായി സ്വീഡൻ പ്രോസിക്യൂഷൻ അതോറിറ്റി പ്രസ്താവനയിൽ അറിയിച്ചു.
വൈദ്യസഹായം തേടിയ ശേഷമാണ് ഇര പരാതി നല്‍കിയതെന്ന് സ്വീഡിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എംബാപ്പെക്കെതിരായ പീഡന പരാതി എ.എഫ്.പി വാർത്ത ഏജൻസി സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, വാർത്തകൾ വ്യാജമാണെന്ന് എംബാപ്പെ പ്രതികരിച്ചു. സ്വീഡിഷ് മാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നും ഈ ആരോപണങ്ങള്‍ പൂര്‍ണമായും തെറ്റാണെന്നും ആരോപണം അംഗീകരിക്കാനാവില്ലെന്നും എംബാപ്പെയുടെ മീഡിയ ടീം എ.എഫ്.പിക്ക് അയച്ച കുറിപ്പിൽ വ്യക്തമാക്കി.താരത്തിന്‍റെ പ്രതിച്ഛായ തകർക്കാനുള്ള ശ്രമമാണിത്. നിയമനടപടി സ്വീകരിക്കുമെന്നും എംബാപ്പെയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.