ഉപതിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടക്കാന്‍ കോണ്‍ഗ്രസ്…കെപിസിസി നേതൃയോഗം ഇന്ന്…



കൊച്ചി: ഉപതിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ഉള്‍പ്പെടെ ചര്‍ച്ച ചെയ്യുന്നതിന് കെപിസിസി നേതൃയോഗം ഇന്ന് ചേരും. ഉച്ചയ്ക്കുശേഷം കൊച്ചിയിലാണ് യോഗം ചേരുക. പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലേക്കും വയനാട് ലോക്‌സഭാ മണ്ഡലത്തിലേക്കും നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പ് ഒരുക്കങ്ങളാണ് മുഖ്യ അജണ്ട.

നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലേക്ക് കടക്കില്ലെങ്കിലും, സാധ്യതകള്‍ യോഗം വിലയിരുത്തിയേക്കും. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നാല്‍ സ്ഥാനാര്‍ത്ഥികളെ കണ്ടെത്തുന്നതിന് മുതിര്‍ന്ന നേതാക്കളെ യോഗം ചുമതലപ്പെടുത്തിയേക്കും. സംസ്ഥാന സര്‍ക്കാരിനെതിരെ ഉയര്‍ന്നുവന്ന സമീപകാല രാഷ്ട്രീയ വിഷയങ്ങളില്‍ സ്വീകരിക്കേണ്ട തുടര്‍ നടപടികളും യോഗത്തില്‍ ചര്‍ച്ചയാവും.
أحدث أقدم