വയനാട്ടിൽ ഗാന്ധി ജയന്തിദിനത്തില്‍ ബിവറേജിനടുത്തുള്ള കടയില്‍ അനധികൃതമായി മദ്യവില്‍പ്പന നടത്തിയ യുവാവിനെ കല്‍പ്പറ്റ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുളം മൂടക്കൊല്ലി മാവത്ത് നിധിന്‍ (34) ആണ് പിടിയിലായത്. ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് എത്തി കടയില്‍ പരിശോധന നടത്തുകയായിരുന്നു. അഞ്ഞൂറ് മില്ലിയുടെ ഒമ്പത് ബോട്ടില്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം ഇയാളില്‍ നിന്ന് പിടിച്ചെടുത്തു.
ബിവറേജിന് തൊട്ടടുത്തെ കട…ഡ്രൈ ഡേയിൽ മദ്യം വിറ്റ യുവാവ് അറസ്റ്റിൽ….
Jowan Madhumala
0