മഹാകവി പി. കുഞ്ഞിരാമൻ നായർ ഫൗണ്ടേഷൻ പുരസ്കാരം കെ.എം അനൂപിന്.


തിരുവനന്തപുരം: കെ.എം അനൂപിന് കുഞ്ഞിരാമൻ നായർ ഫൗണ്ടേഷൻ അവാർഡ്. കാനായി കുഞ്ഞിരാമൻ ചെയർമാനും പ്രശസ്ത എഴുത്തുകാരൻ എം ചന്ദ്രപ്രകാശ് ജനറൽ സെക്രട്ടറിയുമായ മഹാകവി പി. കുഞ്ഞിരാമൻ നായർ ഫൗണ്ടേഷന്റെ താമരത്തോണി സാഹിത്യോത്സവും വിവിധ മേഖലകളിലെ രചനകൾക്കുള്ള പുരസ്കാര വിതരണവുമാണ് പ്രഖ്യാപിച്ചത്. ഒക്ടോബർ 27 ഞായറാഴ്ച കണ്ണൂരിൽ വെച്ച് നടക്കുന്ന പരിപാടിയിൽ പ്രശസ്ത എഴുത്തുകാരൻ ടി. പത്മനാഭൻ പുരസ്കാരങ്ങൾ വിതരണം ചെയ്യും.
    വൈജ്ഞാനിക മേഖലയിലെ മികച്ച രചനയ്ക്കുള്ള പുരസ്കാരത്തിനാണ് കോട്ടയം ഏറ്റുമാനൂർ സ്വ​ദേശിയായ കെ.എം അനൂപ് അർഹനായത്. അദ്ദേഹത്തിന്റെ നമുക്ക് വിജയിക്കാം എന്ന പൂർണ പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച പുസ്തകത്തിനാണ് പുരസ്കാരം ലഭിച്ചത്. യോ​ഗ: പഠനവും പരിശീലനവും എന്ന പുസ്തകവും അദ്ദേഹത്തിന്റെതായി പുറത്തിറങ്ങിയിട്ടുണ്ട്.
           നവമാധ്യമ പ്രവർത്തകരും പ്രാസം​ഗികനുമായ കെ.എം അനൂപിന് മികച്ച നവ മാധ്യമരം​ഗത്തെ പ്രവർത്തനങ്ങൾക്കുള്ള സോഷ്യൽ ജസ്റ്റിസ് ഫോറം അവാർഡും റെഡ് ക്രോസ് പുരസ്കാരവും ലഭിച്ചിട്ടുണ്ട്. ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷത്തിൽ ഡൽഹിയിൽ പ്രധാനമന്ത്രിയുടെ പ്രത്യേക ക്ഷണിതാവായും പങ്കെടുത്തു. മലയാളം ഓൺലൈൻ മീഡിയ അസ്സോസിയേഷൻ സംസ്ഥാന സെക്രട്ടറിയായും മലയാള ശബ്ദം ന്യൂസ് ചീഫ് എഡിറ്ററുമാണ്. യോ​ഗാ പരിശീലന രം​ഗത്തും സജീവമാണ് കെ.എം അനൂപ്. കണ്ണൂരിൽ വെച്ച് നടക്കുന്ന ചടങ്ങിൽ ടി പത്മനാഭനിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങും.
أحدث أقدم