പാദുവാ സെൻറ് ആൻറണീസ് യുപി സ്കൂളിന് അനുവദിച്ച ശുചിമുറികൾ സ്കൂളിന് സമർപ്പിച്ചു.




കോട്ടയം : അകലക്കുന്നം ഗ്രാമപഞ്ചായത്ത് 2023 - 24 വർഷത്തെ പദ്ധതിയിൽപ്പെടുത്തി പാദുവാ സെൻറ് ആൻറണീസ് യുപി സ്കൂളിന് അനുവദിച്ച ശുചിമുറികൾ അകലക്കുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സിന്ധു അനിൽകുമാർ സ്കൂളിന് സമർപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മാത്തുക്കുട്ടി ഞായർകുളം, സ്കൂൾ മാനേജർ റവ: ഫാദർ തോമസ് ഓലായത്തിൽ, ഹെഡ്മിസ്ട്രസ് സ്നേഹ പോൾ, തൊഴിലുറപ്പ് മേറ്റ് ഉഷ സുരേഷ്, സ്കൂൾ വികസന സമിതി അംഗം ലാലിക്കുട്ടി പള്ളിപ്പുറത്ത്, ട്രസ്റ്റി മാരായ അനി കരിപ്പാമറ്റം, അനീഷ് പള്ളിപ്പുറത്ത് എന്നിവർ സന്നിഹിതരായിരുന്നു.

أحدث أقدم