കുവൈത്തിൽ നവംബർ മാസത്തോടെ മഴക്കാലം ആരംഭിക്കുമെന്നു കാലാവസ്ഥ വിദഗ്‌ധൻ ഇസ്സ റമദാൻ അറിയിച്ചു. നവംബറിൽ മഴയ്ക്കുള്ള സാധ്യത വർധിക്കുമെന്നും അദ്ദേഹം പറഞ്ഞു.എന്നാൽ ഒക്ടോബറിൽ മഴ പെയ്യാനുള്ള സാധ്യത വളരെ കുറവായിരിക്കും.
ഒക്ടോബർ അവസാനത്തോടെ അന്തരീക്ഷ താപനില പരമാവധി 32-37 ഡിഗ്രി സെൽഷ്യസ് ആയിരിക്കുകയും പിന്നീട് ഇത് ഗണ്യമായി കുറയുകയും ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.