തമിഴ്‌നാട്ടിലേക്ക് ചന്ദനം കടത്തുവാന്‍ ബസ് കാത്തു നിൽക്കുന്നതിനിടയിൽ നാലംഗ സംഘം വനം വകുപ്പിന്റെ പിടിയിൽ.


തമിഴ്‌നാട്ടിലേക്ക് ചന്ദനം കടത്തുവാന്‍ ബസ് കാത്തു നിൽക്കുന്നതിനിടയിൽ നാലംഗ സംഘം വനം വകുപ്പിന്റെ പിടിയിൽ. രണ്ടു വാച്ചർമാരെ ഇടിച്ച് വീഴ്ത്തി മുങ്ങിയ പ്രതികളെ സാഹസികമായി പിടികൂടി. പിടിയിലായവർ ചന്ദനം മുറിക്കൽ ജോലികളിൽ വിദഗ്ധരായവർ. കാന്തല്ലൂര്‍ ചുരുക്കുളം ഗ്രാമത്തിലെ കെ.പഴനിസ്വാമി (48), വി.സുരേഷ് (39), പി. ഭഗവതി (48), റ്റി. രാമകൃഷ്ണന്‍ (37) എന്നിവരെയാണ് 19 കിലോ ചന്ദനത്തടികളുമായി പിടികൂടിയത്. പ്രതികളെ പിടികൂടുവാന്‍ ശ്രമിക്കുന്നതിനിടയില്‍ രണ്ടു വാച്ചര്‍മാര്‍ക്ക് മര്‍ദ്ദനമേറ്റു. ചട്ട മൂന്നാര്‍ സ്വദേശി മുനിയാണ്ടി(35 ), പള്ളനാട് സ്വദേശി പ്രദീപ് (33) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ മറയൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
أحدث أقدم