ചങ്ങനാശേരി - വാഴൂർ റോഡ് മാന്തുരുത്തി കൊക്കുന്നേൽ പടിയിൽ സ്വകാര്യ ബസ്സും കാറും കൂട്ടി ഇടിച്ച് അപകടം അഞ്ച് പേർക്ക് പരുക്കേറ്റു


പാമ്പാടി : ചങ്ങനാശേരി - വാഴൂർ റോഡ് മാന്തുരുത്തി കൊക്കുന്നേൽപടിയിൽ വാഹനാപകടം. വിനോദ യാത്രക്ക് ശേഷം മടങ്ങിയ കാറും പ്രൈവറ്റ് ബസ്സുമായിയാണ് കൂട്ടിയിച്ചത്. കായംകുളം സ്വദേശികളായ  രാഹുൽ അടോരശ്ശേരിയിൽ (28), അഖിൽ (28), അഖിൽ ഭവനം ഉൾപ്പെടെ അഞ്ച് പേർ കാറിൽ ഉണ്ടായിരുന്നു  സന്തോഷ് എന്ന ബസ്സുമായി ആണ് കാർ കൂട്ടി ഇടിച്ചത്.   രാഹുൽ , അഖിൽ എന്നിവരെ പാമ്പാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച്  പ്രഥമിക ശുശ്രൂഷ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളേജിലേക്ക് അയച്ചു.
 മറ്റ് 3 യാത്രക്കാരെ സ്വകാര്യ ആംബുലൻസിൽ ചങ്ങനാശേരി ഭാഗത്തേക്ക് അയച്ചിട്ടുണ്ട് എന്നാണ് നിലവിൽ അറിയുവാൻ കഴിയുന്ന വിവരം. സംഭവ സ്ഥലത്ത് പാമ്പാടി ഫയർഫോഴ്‌സ് എത്തുക്കയും രക്ഷാപ്രവർത്തനം നടത്തുകയും ചെയ്തു. സീനിയർ ഫയർ ഓഫീസർ ശ്രീ. അഭിലാഷ് കുമാർ വി എസ്, ശ്രീ. ഹരീന്ദ്രനാഥ് എൽ ആർ, ഫയർ ഓഫീസർ ശ്രീ. റെനേഹു ആർ, ശ്രീ. ബിജേഷ് എസ്, ഫയർ ഓഫീസർ ഡ്രൈവർ ശ്രീ. ഹരീഷ്മോൻ വി ബി, ഹോം ഗൗർഡ് ശ്രീ. ശ്രീകുമാർ നായർ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
أحدث أقدم