അരൂറിൽ മധ്യവയസ്കൻ വീട്ടിനുള്ളിൽ മരിച്ച നിലയിൽ…


അരൂർ:മധ്യവയസ്കൻ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ടു. അരൂർ പഞ്ചായത്ത് നാലാം വാർഡിൽ മാളികക്കൽ ജെറോം (52) ആണ് മരിച്ചത്. സംഭവസമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല.ഭാര്യ ബീന സഹോദരിയുടെ വീട്ടിൽ പോയിരിക്കുകയായിരുന്നു.ഭാര്യ വിളിച്ചിട്ട് ഫോൺ എടുക്കാതിരുന്നതിനെ തുടർന്ന് പ്രദേശവാസികൾ എത്തി പരിശോധിച്ചപ്പോഴാണ് മരിച്ചു കിടക്കുന്നതായി കണ്ടത്.
ഉടനെ മരടിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മരിയ ഫാർമയുടെ മെഡിക്കൽ ഡിസ്റ്റിബൂട്ടറായിരുന്നു.

أحدث أقدم