വിഗ്രഹത്തിൽ ചാർത്തിയിരുന്ന മാല മോഷ്ടിച്ചു..മുത്തുമാരിയമ്മൻ ക്ഷേത്രപൂജാരി അറസ്റ്റിൽ…



തിരുവനന്തപുരത്ത് ക്ഷേത്രത്തിൽ നിന്നും മാല മോഷണം, പൂജാരി അറസ്റ്റിൽ. മണക്കാട് മുത്തുമാരിയമ്മൻ ക്ഷേത്രത്തിലെ പൂജാരി അരുൺ ആണ് അറസ്റ്റിലായത്. ക്ഷേത്രത്തിലെ 3 പവന്റെ മാല മോഷ്ടിക്കുകയായിരുന്നു. പൂജാരി നേരത്തെ മറ്റൊരു കേസിൽ കസ്റ്റഡിയിലെടുത്തിരുന്നു. 3 പവൻ മാല, കമ്മൽ ഒരു ജോഡി ചന്ദ്രക്കല എന്നിവയാണ് മോഷ്ടിച്ചത്.

ക്ഷേത്രത്തിലെ വിഗ്രഹത്തിൽ ചാർത്തിയിരുന്ന മാലയാണ് മോഷ്ടിച്ചത്. പ്രതി നേരത്തെയും സമാന കുറ്റകൃത്യങ്ങൾ ചെയ്‌തിരുന്നു. പൂന്തുറയിലെ ക്ഷേത്രത്തൽ നിന്നും പ്രതി നേരത്തെ സ്വർണ്ണം കവർന്നിരുന്നു
أحدث أقدم