മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിൽ കഴിയുകയായിരുന്ന സഹോദരൻമാർ മരിച്ചു. തളിപ്പറമ്പിലെ പ്രമുഖ വ്യാപാരിയായിരുന്ന പി.സി.പി. മഹമ്മൂദ് ഹാജിയുടെയും ആമിനയുടെയും മക്കളായ തളിപ്പറമ്പ് ഹിദായത്ത് നഗർ റഷീദാസിൽ എം. സാഹിർ (40), എം. അൻവർ(44) എന്നിവരാണ് മരിച്ചത്. മഞ്ഞപ്പിത്ത ബാധയെ തുടർന്ന് ഇരുവരും കഴിഞ്ഞ രണ്ടാഴ്‌ചയായി കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച്ച പുലർച്ചെയാണ് സാഹിർ മരിച്ചത്. ഇന്ന് പുലർച്ചെ 4 മണിയോടെയാണ് അൻവറിന്റെ വിയോഗം. ഏതാനും ദിവസം മുമ്പ് സാഹിറും അൻവറും കോഴിക്കോട് നിന്ന് കുടുംബസമേതം ഭക്ഷണം കഴിച്ചിരുന്നു. അവിടെ നിന്നായിരിക്കാം മഞ്ഞപ്പിത്തം ബാധിച്ചതെന്നാണ് നിഗമനം. കുടുംബാംഗങ്ങളിൽ ചിലർക്കും രോഗം ബാധിച്ചിട്ടുണ്ട്. കോഴിക്കോട് റെഡിമെയ്‌ഡ് മൊത്ത വ്യാപാരിയാണ് സാഹിർ. പൂവ്വം കൂവേരി റോഡിലെ മുബീന സ്റ്റോണ്‍ ക്രഷര്‍ ഉടമയാണ് അൻവർ.
മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന സഹോദരങ്ങൾക്ക് ദാരുണാന്ത്യം…
Kesia Mariam
0
Tags
Top Stories