ആവശ്യമായ വിദ്യാഭ്യാസ യോഗ്യത സിറാജിനില്ല. താരം പ്ലസ് ടു വരെയാണ് പഠിച്ചത്. ഗ്രൂപ്പ് 1 ജോലിയ്ക്ക് ആവശ്യമായ കുറഞ്ഞ യോഗ്യത ബിരുദമാണ്. എന്നാൽ കായിക താരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി തെലങ്കാന സർക്കാർ ഇളവു നൽകുകയായിരുന്നു.
ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലാണ് താരം അവസാനം കളിച്ചത്. 2017ൽ ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിലാണ് ഇന്ത്യയ്ക്കായി താരം അരങ്ങേറിയത്. ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ടീമിന്റെ താരമാണ്.