ആരോഗ്യമേഖലയിൽ സ്വദേശിവത്കരണം നടപ്പിലാക്കാനൊരുങ്ങി സൗദി അറേബ്യ;തിരിച്ചടിയാവുക മലയാളികൾക്കും ഇന്ത്യക്കാർക്കും


റിയാദ്: മലയാളികൾ ഉൾപ്പെടെ പതിനായിരക്കണക്കിന് പ്രവാസികൾക്ക് തിരിച്ചടിയാകുന്ന തീരുമാനം പ്രഖ്യാപിച്ച് ഗൾഫ് രാജ്യം. സൗദി അറേബ്യയിൽ ആരോഗ്യമേഖലയിൽ സ്വദേശിവത്കരണം നടപ്പിലാക്കാനാണ് തീരുമാനം. ആരോഗ്യ മേഖലയിൽ റേഡിയോളജി, മെഡിക്കൽ ലാബോറട്ടറി, ഫിസിയോതെറാപ്പി തുടങ്ങിയ മേഖലകളിൽ സ്വദേശിവൽക്കരണം കർശനമാക്കും. സൗദി മാനവവിഭവശേഷി മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

അടുത്ത വർഷം ഒക്ടോബറോടെ രാജ്യം മുഴുവനായി ഈ നിയമം നടപ്പിലാക്കുന്നതിനാണ് സൗദി ലക്ഷ്യമിടുന്നത്. രണ്ട് ഘട്ടങ്ങളിലായിട്ടായിരിക്കും സ്വദേശിവത്കരണം നടപ്പിലാക്കുക. ഒന്നാം ഘട്ടത്തിൽ പ്രധാന നഗരങ്ങളായ റിയാദ്, ജിദ്ദ, ദമാം, അൽ ഖോബാർ, മക്ക, മദീന എന്നിവിടങ്ങളിലായിരിക്കും സ്വദേശവത്കരണം നടപ്പിലാക്കുക.


أحدث أقدم