പൊതു ശുചിമുറി സമുച്ചയം തകർത്ത് മോഷണം..പ്രതി പിടിയില്‍..


ആലപ്പുഴ: ആലപ്പുഴ ബീച്ചിൽ നഗരസഭ പണിത പബ്ലിക് ടോയ്‌ലറ്റ് സമുച്ചയം ഉദ്ഘാടനത്തിന് മുമ്പ് തകർത്ത് മോഷണം നടത്തിയ പ്രതി പൊലീസ് പിടിയിൽ. തിരുവനന്തപുരം വള്ളക്കടവ് കൊച്ചുതോപ്പിൽ ടി ടി ഹൗസിൽ സന്തോഷ് (തഥേയോസ്-38) ആണ് പൊലീസ് പിടിയിലായത്.
ആലപ്പുഴ നഗരസഭ നിർമിച്ച ടോയ്‌ലറ്റ് നിർമ്മാണം പൂർ‍ത്തീകരിച്ച ശേഷം പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കുന്നതിന് മുമ്പ് നഗരസഭാ അധികൃതർ നടത്തിയ പരിശോധനയിലാണ് ജനൽ ചില്ല് പൊട്ടിച്ച് ഗ്രിൽ ഇളക്കിമാറ്റി അകത്തുകയറി വാഷ് ബേസനുകൾ നശിപ്പിക്കുകയും, 25000 രൂപയോളം വിലവരുന്ന ടാപ്പും അനുബന്ധ സാധനങ്ങളും മോഷ്ടിച്ച വിവരം പുറത്തുവന്നത്. തുടര്‍ന്ന് പൊലീസ് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞു.

പ്രതി മോഷണത്തിന് ശേഷം തിരുവനന്തപുരത്തേക്ക് കടന്നു. തുടർന്ന് പ്രതിയെ തന്ത്രപരമായി പൊലീസ് പിടികൂടുകയായിരുന്നു.

أحدث أقدم