രണ്ട് ദിവസത്തെ ഇടിവിന് ശേഷം തിരിച്ചുകയറി സ്വർണം; അതും റെക്കോർഡ് വിലയിലേക്ക്


സംസ്ഥാനത്ത് സ്വർണവില വീണ്ടും റെക്കോർഡിലേക്ക്. ഇന്ന് പവന് ഒറ്റയടിക്ക് 400 രൂപയാണ് വർധിച്ചത്. മൂന്ന് ദിവസം കൊണ്ട് 400 രൂപ കുറഞ്ഞതിന് പിന്നാലെയാണ് ഇന്ന് ഒരു ദിവസം കൊണ്ട് 400 വർധിച്ചത്

പവന് ഇതോടെ 56,800 എന്ന റെക്കോർഡ് വിലയിലേക്ക് എത്തി. ഗ്രാമിന് 50 രൂപ വർധിച്ച് 7100 രൂപയായി. കഴിഞ്ഞ മാസം 27നാണ് 56,800 രൂപയായി സ്വർണവില റെക്കോർഡ് ഇട്ടത്.

57,000വും കടന്ന് മുന്നേറുമെന്ന് തോന്നിപ്പിക്കുന്ന ഘട്ടത്തിലാണ് സ്വർണവിലയിൽ പിന്നീട് ഇറക്കമുണ്ടായത്. തുടർന്ന് ഇന്ന് വീണ്ടും തിരിച്ചുകയറുകയായിരുന്നു
أحدث أقدم