യുവാവിന്റെ ഭീഷണി..ഭയം..യുവതി ജീവനൊടുക്കി..യുവാവ് പിടിയിൽ…


കൂടത്തായിയിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.കൂടത്തായി ആറ്റിൽക്കര അമൽ ബെന്നി (26) ആണ് അറസ്റ്റിലായത്. അമ്പലക്കുന്ന് ചന്ദ്രന്റെ മകൾ സഞ്ജന കൃഷ്ണ (23) മരിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. കഴിഞ്ഞ മാസം 11നാണ് വീട്ടിലെ മുറിക്കുള്ളിൽ സ‌ഞ്ജനയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

യുവാവിന്റെ ഭീഷണിയും ഭയവും കാരണമാണ് യുവതി ആത്മഹത്യ ചെയ്തതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഡിജിറ്റൽ തെളിവുകളടക്കം പൊലീസ് ശേഖരിച്ചു. യുവതിയേയും കുടുംബത്തേയും പ്രതി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസ് കണ്ടെത്തി.ഇതുമൂലമുണ്ടായ ഭയമാണ് ആത്മഹത്യക്ക് പ്രേരിപ്പിച്ചത്.കഞ്ചാവ് കൈവശം വച്ചതിന് അമലിനെ മുമ്പും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.


        

أحدث أقدم