പ്രവാസി മലയാളികൾക്ക് പ്രതീക്ഷ പകർന്ന് പ്രവർത്തനം തുടങ്ങിയ എയർ കേരള അടുത്ത ഘട്ടത്തിലേക്ക്; രണ്ട് വൈസ് പ്രസിഡന്‍റുമാരെ നിയമിച്ചു







ദുബായ്: പ്രവാസി മലയാളികൾക്ക് പ്രതീക്ഷ പകർന്ന് പ്രവർത്തനം തുടങ്ങിയ എയർ കേരള, ഓപ്പറേഷൻസ്, സുരക്ഷ തുടങ്ങിയ വിഭാഗങ്ങളിലെ പ്രധാന പദവികളിൽ വ്യോമയാന വിദഗ്ധരെ നിയമിച്ചു. ഇന്ത്യൻ പൈലറ്റ്സ് ഫെഡറേഷൻ പ്രസിഡന്‍റായ ക്യാപ്റ്റൻ സി.എസ്. രൺധാവയെ ഓപ്പറേഷൻസ് വൈസ് പ്രസിഡന്‍റായും, ക്യാപ്റ്റൻ അശുതോഷ് വസിഷ്ഠിനെ സെക്യൂരിറ്റി വൈസ് പ്രസിഡന്‍റായുമാണ് നിയമിച്ചത്. കഴിഞ്ഞ മാസം ഹരീഷ് കുട്ടിയെ എയർ കേരള സിഇഒ ആയി പ്രഖ്യാപിച്ചിരുന്നു.


48 വർഷത്തെ പരിചയസമ്പത്തുള്ള ക്യാപ്റ്റൻ സി.എസ്. രൺധാവ ഇന്ത്യൻ എയർഫോഴ്സിന്‍റെ എ-2 ക്വാളിഫൈഡ് ഫ്ലൈയിംഗ് ഇൻസ്ട്രക്ടറാണ്. എയർ ഇന്ത്യയുടെ ജോയിന്‍റ് ജനറൽ മാനേജർ, ഡിജിസിഎയിലെ ഡെപ്യൂട്ടി ചീഫ് ഫ്ലൈറ്റ് ഓപ്പറേഷൻസ് ഇൻസ്‌പെക്ടർ തുടങ്ങിയ ഉന്നത സ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള ക്യാപ്റ്റൻ രൺധാവ ബോയിങ് 777, എയർബസ് 310 എന്നിവ അടക്കമുള്ള വിമാനങ്ങളിൽ വൈദഗ്ധ്യം നേടിയിട്ടുള്ള ഉദ്യോഗസ്ഥനാണ്.


സി.എസ്. രൺധാവ,  ക്യാപ്റ്റൻ അശുതോഷ് വസിഷ്ഠ്
സി.എസ്. രൺധാവ, ക്യാപ്റ്റൻ അശുതോഷ് വസിഷ്ഠ്
ക്യാപ്റ്റൻ അശുതോഷ് വസിഷ്ഠ് ഇന്ത്യൻ സേനയിലെ സേവനത്തിന് ശേഷം ഇപ്പോൾ വ്യോമയാന സുരക്ഷാ മേഖലയിലാണ് പ്രവർത്തിക്കുന്നത്. എയർപോർട്ട് സുരക്ഷാ മാനേജ്മെന്‍റ്, ദേശീയ പരിശോധന, ഓഡിറ്റിങ് എന്നിവയിൽ വിദഗ്ധനാണ്. ഇന്‍റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ഐകാവോ) നൽകുന്ന പ്രഥമ ശ്രേണിയിലെ എവിഎസ്ഇസി - പിഎംസി സർട്ടിഫിക്കേഷൻ നേടിയ ഏക ബിസിഎഎസ് ഉദ്യോഗസ്ഥനെന്ന പ്രത്യേകതയും അദ്ദേഹത്തിനുണ്ട്.


أحدث أقدم